Share this Article
കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ ആനയെ കുളിപ്പിച്ച് പാപ്പാന്മാർ
The elephant was bathed in a pond on the Kunnamkulam-Vadakancherry state highway

കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയിലെ വെള്ളക്കെട്ടിൽ  ആനയെ കുളിപ്പിച്ചു..നെല്ലുവായ്‌ മേഖലയിലെ വെള്ളക്കെട്ടിലായിരുന്നു ആനയെ കുളിപ്പിച്ചത്‌. നെല്ലുവായ്‌ ധന്വന്തരി ക്ഷേത്രത്തിലെ ഔഷദപാനത്തിനും ആനയൂട്ടിനും എത്തിച്ച വേണാട്ടുമറ്റം ശ്രീകുമാർ എന്ന കൊമ്പനെയാണ്‌ നടുറോഡിൽ പാപ്പാന്മാർ കുളിപ്പിച്ചത്‌.

ആനയൂട്ടിനു ശേഷം മടങ്ങി വരുന്നതിനിടെയാണ് സംസ്ഥാനപാതയിൽ  കിടത്തി ആനയെ കുളിപ്പിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ സംഭവത്തിൽ വനം വകുപ്പ്  അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories