Share this Article
image
സാമ്പാറിൽ പ്ലാസ്റ്റിക് കവർ; പരാതി പറഞ്ഞപ്പോൾ കുഴപ്പമില്ലെന്ന് ജീവനക്കാരൻ; ഹോട്ടൽ പൂട്ടിച്ചു
വെബ് ടീം
posted on 08-07-2024
1 min read
plastic-cover-found-in-sambar-served-in-kozhikode-hotel-health-department-takes-action


കോഴിക്കോട് പുറമേരിയില്‍ ഊണിനൊപ്പം വിളമ്പിയ സാമ്പാറില്‍ പ്ലാസ്റ്റിക് കവർ കിട്ടി.തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. ഹോട്ടലില്‍ ഊണ്  കഴിക്കുന്നതിനിടെയാണ് സാമ്പാറില്‍ പ്ലാസ്റ്റിക് കവർ കിട്ടിയത്.

വിവരം അറിയിച്ചപ്പോള്‍, കടയിലെ ജീവനക്കാരന്‍ 'കുഴപ്പമില്ല പ്‌ളാസ്റ്റിക് സഞ്ചിയല്ലേ' എന്ന മറുപടി നല്‍കിയതോടെ ഊണ്‍ കഴിക്കാനെത്തിയ ആള്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയ്ക്കുകയായിരുന്നു.സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

കറിയില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത് പ്രശ്‌നമില്ലെന്ന നിലപാടിലാണ് കടയിലുള്ളവര്‍. ഭക്ഷണം കഴിക്കാനെത്തിയ ആള്‍ പരാതി പറയുമ്പോള്‍ അവിടെ ഉള്ളവര്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories