സമീപത്തു തന്നെ ടവര്‍ ഉണ്ടായിട്ടും റേയ്ഞ്ചില്ലാത്തതിനാല്‍ വലയുകയാണ് കണ്ണൂര്‍ വട്ടിയറയിലെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍. നെറ്റ് വര്‍ക്ക് കവറേജ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകാണ് നാട്ടുകാര്‍.
5 വര്‍ഷം മുന്‍പാണ് വട്ടിയറ മേഖലയിലെ ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ ടവര്‍ സ്ഥാപിക്കുന്നത്. പായം, വട്ടിയറ, ചീങ്ങാക്കുണ്ടം, കോളിക്കടവ് മേഖലകളിലെ ഉപഭോക്താക്കള്‍ക്ക് ഈ ടവര്‍ സ്ഥാപിക്കുന്നതിലൂടെ നെറ്റ് വര്‍ക്ക് കവറേജ് ലഭ്യമാകുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ടവര്‍ സ്ഥാപിച്ച് ആദ്യവര്‍ഷങ്ങളില്‍ എല്ലാ മേഖലകളിലും മികച്ച നെറ്റ് വര്‍ക്ക് കവറേജ് ലഭിച്ചിരുന്നെങ്കിലും പിന്നീട് പരിധി കുറയുകയായിരുന്നു. നിലവില്‍ ടവറിന് സമീപത്തുള്ള ഉപഭോക്താക്കള്‍ക്ക് പോലും റേയ്ഞ്ച് ലഭിക്കാത്ത സ്ഥിതിയാണ്. മാത്രമല്ല, കറണ്ട് പോയാല്‍ പൂര്‍ണ്ണമായും റേയ്ഞ്ച് പോകുന്ന അവസ്ഥയുമുണ്ട്.
തുടര്‍ന്ന് പായം ഗ്രാമിക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പ്രവര്‍ത്തകരും ടവറിന് സമീപത്ത് എത്തി പ്രതിഷേധിച്ചു. വരും ദിവസങ്ങളില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.