ഇടുക്കിയിൽ വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.മറയൂര്‍ സ്വദേശി ജഗനാണ് അറസ്റ്റിലായത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.
വീട്ടില്‍ കയറി പതിനാലുകാരിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഒരാളെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മറയൂര്‍ സ്വദേശി ജഗനെയാണ് മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്.വീട്ടില്‍ ആരുമില്ലാത്ത സമയം വീട്ടില്‍ കയറിയ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചതായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.
മറയൂര്‍ ഇന്‍സ്‌പെക്ടര്‍ റ്റി.ആര്‍.ജിജു, എ.എസ്.ഐ അനില്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.