മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ വർധിപ്പിക്കും. എയ്ഡഡ് സ്കൂളുകളിൽ 20% വർദ്ധനയാണ് ഉണ്ടാവുക. കഴിഞ്ഞ അധ്യയന വർഷത്തിൽ സീറ്റുകൾ വർധിപ്പിച്ചിട്ടും മലപ്പുറത്ത് നിരവധി വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചിരുന്നില്ല.
ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവരുന്നതിനു മുന്നോടിയായി തന്നെ മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചുകൊണ്ടുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.