Share this Article
Union Budget
ശബരിമല ദർശന ശേഷം കിടന്നുറങ്ങുകയായിരുന്ന തീർത്ഥാടകന് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം
വെബ് ടീം
posted on 19-12-2024
1 min read
SABARIMALA

പത്തനംതിട്ട: ദർശന ശേഷം കിടന്നുറങ്ങുകയായിരുന്ന ശബരിമല തീർത്ഥാടകന് ബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം . നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം . തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്പർ പാർക്കിംഗ് ഗ്രൗണ്ടിൽ   രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ദർശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്നു ഉറങ്ങുകയായിരുന്നു. പിന്നോട്ടെടുത്ത ബസ് ഗോപിനാഥന്റെ തലയിലൂടെ കയറി ഇറങ്ങി. തമിഴ്നാട്ടിൽ നിന്നും തീർത്ഥാടകരുമായി എത്തിയ ബസാണ് അപകടത്തിന് ഇടയാക്കിയത്. മൃതദേഹം നിലയ്ക്കൽ ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories