Share this Article
image
അജിതയുടെ മരണത്തിൽ ദുരൂഹത, ജോലിസ്ഥലത്ത് കൃത്യമായ ഭക്ഷണമില്ല,വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമയുടെ ക്രൂരമർദ്ദനം,മുഖ്യമന്ത്രിക്ക് പരാതി
വെബ് ടീം
posted on 31-05-2024
1 min read
 Kerala Housewife found  hanged  in Kuwait; Family Demands Investigation

കാക്കവയൽ: കുവൈത്തിൽ ജോലിക്കു പോയ കാക്കവയൽ ആട്ടക്കര വീട്ടിൽ അജിത (50) അവിടെ വീട്ടിലെ ഷെഡിൽ തൂങ്ങി മരിച്ചതിൽ ദുരൂഹത ഉണ്ടെന്നും അജിതയ്ക്ക് ക്രൂര പീഡനം ഏൽക്കേണ്ടി വന്നുവെന്നും ചൂണ്ടിക്കാട്ടി ഭർത്താവും മക്കളും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. കുവൈത്തിലെ സുലൈബിയയിൽ, ജോലി ചെയ്തിരുന്ന വീട്ടിൽ അജിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി 19നാണു ബന്ധുക്കൾക്കു വിവരം കിട്ടിയത്. 

കുവൈത്തിൽ അജിതയ്ക്ക് ക്രൂരപീഡനം ഏൽക്കേണ്ടി വന്നുവെന്ന് മകൾ മിഥുഷ പറഞ്ഞു. ഒരു നേരം മാത്രമാണ് ഭക്ഷണം ലഭിച്ചിരുന്നത്. നിരന്തരം മർദനം ഏൽക്കേണ്ടി വന്നുവെന്നാണ് വിവരം ലഭിച്ചതെന്നും മിഥുഷ പറഞ്ഞു. 6 മാസം മുൻപാണ് വീട്ടിലെ സാമ്പത്തിക ബാധ്യത തീർക്കാൻ അജിത എറണാകുളത്തെ ഏജൻസി വഴി സുലൈബിയയിലേക്ക് വീട്ടുജോലിക്കായി പോയത്. ഏപ്രിലിൽ സ്പോൺസറുമായി ചില പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായതായി ഏജൻസിയിൽനിന്ന് അറിയിച്ചിരുന്നു.

പിന്നീട് ജോലിക്കു നിന്നിരുന്ന വീട്ടിലെ സ്ത്രീയുടെ മകളുടെ വീട്ടിലേക്ക് അജിതയെ മാറ്റി. രണ്ടാമത്തെ വീട്ടിൽ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ വച്ചാണ് അജിതയ്ക്ക് പീഡനം ഏൽക്കേണ്ടി വന്നത്. ഇക്കാര്യം ഭർത്താവിനോടോ മക്കളോടോ അജിത പറഞ്ഞില്ല. ബന്ധുവായ സ്ത്രീയോടും സുഹൃത്തിനോടുമാണ് ഇക്കാര്യം പറഞ്ഞത്.അവസാനം ഫോണിൽ വിളിച്ചപ്പോൾ നാട്ടിലേക്ക് തിരിച്ചു വരാനുള്ള തയാറെടുപ്പിലാണെന്നാണു മക്കളോട് പറഞ്ഞത്. പിന്നീട് വിളിക്കുകയോ സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്തില്ല. ഏജൻസിയെ വിളിച്ചപ്പോൾ ഫോൺ വീട്ടുടമ വാങ്ങിവച്ചതായും മേയ് 18ന് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തതായും അറിയിച്ചു. എന്നാൽ 19 ആയിട്ടും ഫോണിൽ ലഭിച്ചില്ലെന്നും അവിടെനിന്ന് മടങ്ങിയിട്ടില്ലെന്നും അറിയാൻ കഴിഞ്ഞു. പിന്നീട് ട്രാവൽസിൽനിന്നു മിഥുഷയുടെ ഫോണിലേക്ക് വിളിയെത്തുകയും 17ന് അജിത മരിച്ചതായി അറിയിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories