മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ കല്ലാര്‍ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. ഒറ്റക്കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടാനയാണ് ഇന്നലെ ഉച്ചയോടെയാണ് മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ എത്തിയത്.
മുമ്പ് കാട്ടുകൊമ്പന്‍ പടയപ്പ സ്ഥിരമായി മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ തീറ്റതേടി എത്തുകയും കേന്ദ്രത്തില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു.പടയപ്പയ്ക്ക് പിന്നാലെ ഒറ്റക്കൊമ്പൻ്റെ സ്ഥിര സാന്നിധ്യം കാരണം.ഇവിടെ ജോലിയെടുക്കുന്ന തൊഴിലാളികൾ ആശങ്കയിലാണ്
ഇന്നലെ ഉച്ചയോടെയാണ് നല്ലതണ്ണി കല്ലാറിലുള്ള മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ പ്ലാന്റില്‍ കാട്ടാനയിറങ്ങിയത്.ഒറ്റക്കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടാനയാണ് കേന്ദ്രത്തില്‍ എത്തിയത്.പ്രദേശത്തു കൂടി ചുറ്റിത്തിരിഞ്ഞ കാട്ടാന പ്ലാന്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പച്ചക്കറി മാലിന്യങ്ങള്‍ തിന്നു.പ്ലാന്റിനുള്ളിലേക്ക് കടക്കാന്‍ കാട്ടാന ശ്രമിച്ചില്ല.
സംഭവ സമയം പ്ലാന്റില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നു.മുമ്പ് കാട്ടുകൊമ്പന്‍ പടയപ്പ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ തീറ്റതേടി എത്തുകയും കേന്ദ്രത്തില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു.കാട്ടാന പ്ലാസ്റ്റിക് മാലിന്യമടക്കം ഭക്ഷിക്കുന്നുവെന്ന ആശങ്ക ഉയരുകയും ചെയ്തിരുന്നു.പിന്നീട് പടയപ്പ ഈ ഭാഗത്തു നിന്നും പിന്‍വാങ്ങി.
ഇതിന് ശേഷമാണിപ്പോള്‍ മറ്റൊരാനയുടെ സ്ഥിര സാന്നിധ്യം ഉണ്ടായിട്ടുള്ളത്.ആനയുടെ സ്ഥിരമായി ഇറങ്ങുന്നതിനാൽ ഇവിടെ ജോലിയെടുക്കുന്ന തൊഴിലാളികൾ ആശങ്കയിലാണ്. തീറ്റയുടെ ലഭ്യതയുള്ളത് മൂലം ആന പ്രദേശത്ത് തന്നെ നിലയുറപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.