Share this Article
തിരുവനന്തപുരം വഞ്ചിയൂരില്‍ സ്ത്രീക്ക് വെടിയേറ്റു
A woman was shot in Vanchiyur, Thiruvananthapuram

തിരുവനന്തപുരം വഞ്ചിയൂരിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ വെടിവെപ്പ്. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറിയാണ് എയർഗൺ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. അക്രമം നടത്തിയത് സ്ത്രീയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അക്രമി എത്തിയ കാറിന്റ് നമ്പർ വ്യാജമാണെന്നും പോലീസ് കണ്ടെത്തി. 

ഇന്ന് രാവിലെ എട്ടരയോടെയാണ് നാഷണൽ ഹെൽത്ത്‌ മിഷനിലെ ജീവനക്കാരിയായ ഷിനിയുടെ ചെമ്പകശ്ശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലെയ്നിലുള്ള വീട്ടിൽക്കയറി അക്രമി വെടിയുതിർത്തത്. ഷിനിക്ക് പാഴ്സൽ നൽകാനെന്ന വ്യാജേനയാണ് അക്രമിയെത്തിയതെന്ന് പൊലീസ് കണ്ടെത്തി.

കൈയിൽ കരുതിയിരുന്ന എയർ ഗൺ ഉപയോഗിച്ച് രണ്ടുതവണ വെടിയുതിർത്തു. ഇത് തടയാൻ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയിൽ വെടിയേറ്റത്. തലയും മുഖവും മുഴുവൻ മറച്ചിരുന്നതിനാൽ അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അക്രമകാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.അക്രമി പാഴ്സൽ നൽകാൻ ഷിനി തന്നെ വരണമെന്ന് നിർബന്ധം പിടിച്ചതായി ബന്ധുക്കൾ പറയുന്നു.

അതേസമയം, അക്രമി എത്തിയ കാറിന്റ് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കാറിന്റെ നമ്പർ വ്യാജമാണെന്നും പോലീസ് കണ്ടെത്തി. നമ്പർ മറ്റൊരു കാറിന്റേതെന്നും വിവരം ലഭിച്ചു. പ്രതിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories