ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. ചൊക്കനാട് സൗത്ത് ഡിവിഷനിലാണ് കാട്ടാനകൂട്ടമെത്തി ആക്രമണം നടത്തിയത്.പ്രദേശത്തെ പുണ്യവേലിൻ്റെ പലചരക്ക് കടക്കു നേരെയാണ് ആക്രമണം ഉണ്ടായത്. 20-ാംമത്തെ തവണയാണ് ഈ കടയ്ക്ക്നേരേ കാട്ടാനകളുടെ ആക്രമണം.
മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടാന ആക്രമണം അവസാനിക്കുന്നില്ല.ചൊക്കനാട് സൗത്ത് ഡിവിഷനിലാണ് കാട്ടാനകൂട്ടമെത്തി ആക്രമണം നടത്തിയത്.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.
അഞ്ചോളം ആനകൾ ഉൾപ്പെട്ട സംഘമാണ് ജനവാസ മേഖലയിൽ എത്തിയത്.പ്രദേശവാസിയായ പുണ്യവേലിൻ്റെ പലചരക്ക് കടക്കു നേരെയായിരുന്നു കാട്ടാനകൂട്ടം എത്തിയത്.പിന്നിട് കാട്ടാനകൂട്ടത്തിൽ ഒരുവൻ കടയുടെ മുൻവശത്തെ വാതിൽ തകർത്ത് തുണി കഴുകാൻ ഉപയോഗിക്കുന്ന സർഫ് പാക്കറ്റ് എടുത്ത് എന്തോ കൈക്കാലാക്കിയപോൽ തിരികെ ഒരു നടത്തം.
പുണ്യവേലിൻ്റെ കടയ്ക്ക് നേരെ ഇത് 20-ാം തവണയാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. എന്നാൽ അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന ആക്ഷേപം പുണ്യവേലിനുണ്ട്.ജനവാസ മേഖലയിൽ സ്ഥിരസാന്നിധ്യമായ കാട്ടുകൊമ്പൻ പടയപ്പ വനത്തിലേക്ക് ഇനിയും പിൻവാങ്ങിയിട്ടില്ല.
വാഗുവരൈ എസ്റ്റേറ്റ് മേഖലയിലാണ് നിലവിൽ പടയപ്പയുടെ സാന്നിധ്യമുള്ളത്.മഴക്കാലമരംഭിച്ചിട്ടും കാട്ടാനകൾ കാടിറങ്ങുന്നതിൽ തൊഴിലാളി കുടുംബങ്ങളിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.