Share this Article
image
കൊച്ചിയിൽ ഇൻഫോ പാർക്ക് ജീവനക്കാരൻ 11ാം നിലയിൽ നിന്ന് വീണു മരിച്ചു
വെബ് ടീം
posted on 19-07-2024
1 min read
info-park-employee-dies-after-falling-from-11th-floor

കൊച്ചി: ഐ.ടി  കമ്പനി  ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്ന് വീണുമരിച്ചു. കാക്കനാട് ഇൻഫോ പാർക്കിലെ തപസ്യ ബിൽഡിം​ഗിലെ എം സൈൻ ഐ. ടി കമ്പനി ജീവനക്കാരനായ ശ്രീരാഗ് (39) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. 11ാം നിലയിലെ പാര​ഗൺ കോഫിഷോപ്പിൽ നിന്ന് ശ്രീരാ​ഗ് താഴെ വീഴുകയായിരുന്നു. 

10 വർഷമായി സൈൻ ഐ.ടി  കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീരാ​ഗ്. ഭാര്യ  ടി.സി.എസ് ജീവനക്കാരിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories