Share this Article
യുവാക്കളെ ഇടിച്ചിട്ട ശേഷം അടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി ലോറി ഓടിയത് 8 കിലോമീറ്റർ; ഡ്രൈവര്‍ക്കായി തിരച്ചില്‍
വെബ് ടീം
posted on 24-09-2024
1 min read
accident

കോട്ടയം: അപകടത്തിന് ശേഷം അടിയിൽ കുടുങ്ങിയ സ്കൂട്ടറുമായി ടോറസ് ലോറി സഞ്ചരിച്ചത് എട്ട് കിലോമീറ്റർ. പാലാ ബൈപ്പാസിൽ ഇന്നലെ രാത്രി 11.30 യോടെയായിരുന്നു അപകടം. വഴിയരികിൽ സംസാരിച്ചു കൊണ്ടു നിന്ന മേവട സ്വദേശികളായ അലൻ കുര്യൻ (26), നോബി (25) എന്നിവർക്ക് നേരെ ലോറി പാഞ്ഞു വരുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ അലന്റെ സ്കൂട്ടറുമായി ലോറി മുന്നോട്ട് പോയി. എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ എറണാകുളം മരങ്ങാട്ടുപള്ളിൽ ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ലോറി നിന്നത്. ഈ സമയം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അടൂർ സ്വദേശിയായ അച്ച്യുതൻ ആണ് ലോറി ഓടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.ലോറിയുടെ ക്യാബിനിൽ നിന്ന് മദ്യ കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. റോഡിലുരഞ്ഞ് സ്കൂട്ടർ പൂർണമായും നശിച്ചു. ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories