കൊച്ചി കേന്ദ്രീകരിച്ച് വീണ്ടും വിസ തട്ടിപ്പ്. തമ്മനത്ത് പ്രവര്‍ത്തിച്ചിരുന്ന കനാന്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനമാണ് വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധിപ്പേരില്‍ നിന്ന് വിസയ്ക്കായി പണം വാങ്ങി തട്ടിപ്പ് നടത്തിയത്. തൊടുപുഴ സ്വദേശികളായ ജയ്‌സന്‍,ഭാര്യ ജെന്‍സി എന്നിവരാണ് തട്ടിപ്പിന് പിന്നില്‍.