എറണാകുളം സൗത്ത് മേല്‍പ്പാലത്തിന് താഴെയുള്ള ആക്രിക്കടയിലെ തീപിടുത്തത്തില്‍ കേസെടുത്ത് പൊലീസ്. ഫോറന്‍സിക് വിഭാഗം അടക്കമുള്ള വിദഗ്ധസംഘം ഇന്ന് സ്ഥലത്ത് പരിശോധന നടത്തും. തീ പടര്‍ന്നത് എവിടെ നിന്നാണെന്ന് ഇന്നത്തെ പരിശോധനയില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.