Share this Article
ഓട്ടിസത്തെ അതിജീവിച്ച് കൃഷിയില്‍ മികവ് തെളിയിച്ച് മാതൃകയായി നിതിൻ ഡേവിസ്
Nitin Davis


ഓട്ടിസത്തെ അതിജീവിച്ച് കൃഷിയില്‍ മികവ് തെളിയിച്ച് തൃശൂര്‍ മേലഡൂരിലെ യുവാവ് .അന്നമനട മേലഡൂരിലെ ഒരു വ്യത്യസ്ത കര്‍ഷകനെ പരിചയപ്പെടാം . 

അന്നമനട മേലഡൂരിലെ ഡേവിസ് ലിസമ്മ ദമ്പതികളുടെ മകനായ നിതിന്‍ ഡേവിസാണ് മറ്റുള്ളവര്‍ക്ക്  മാതൃകയായി തന്റെ പറമ്പില്‍  ഒരു തോട്ടം തന്നെ ഒരുക്കിയിരിക്കുന്നത്.

പടവലം , കുക്കുമ്പര്‍ , ചുരക്ക , വഴുതന , പീച്ചിങ്ങ , കുമ്പളം , വഴുതന , വെണ്ടയ്ക്ക , തക്കാളി , പയര്‍ , പച്ചമുളക് , ഉരുളക്കിഴങ്ങ് ഗണപതിനാരങ്ങ ,  തുടങ്ങി വിവിധ തരം പച്ചക്കറികളാണ് ഈ യുവ കര്‍ഷകന്‍ കൃഷി ചെയ്തിരിക്കുന്നത് . പച്ചക്കറിയിനങ്ങള്‍ക്ക് പുറമെ കൂടാതെ മാങ്കോസ്റ്റീന്‍ , മുസമ്പി , തുടങ്ങി നിരവധി ഫലവര്‍ഗങ്ങളും നിതിന്റെ കൃഷിയിടത്തില്‍  ഉണ്ട് .

ജൈവ വളം ഉപയോഗിച്ചാണ് കൃഷി . കര്‍ഷക ദിനത്തില്‍  അന്നമനട ഗ്രാമ പഞ്ചായത്തും  കൃഷി ഭവനും സംയുക്തമായി നടത്തിയ കര്‍ഷകര്‍ക്കുള്ള ആദരവ്  ചടങ്ങില്‍  നിതിനെ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു . 

ഒരു വര്‍ഷം മുന്‍പാണ് നിതിന്‍ കൃഷിയിലേക്ക്  വരുന്നത് .  ആദ്യമേ വെണ്ണൂര്‍ ജീവനം ഇക്കോ സ്റ്റോറില്‍ നിന്നും വിവിധ പച്ചക്കറി തൈകളും   ഫലവൃക്ഷ തൈകളും  വാങ്ങി വീട്ടില്‍ എത്തിച്ച് നട്ടു പരിപാലിച്ചു . ഇതാണ് തുടക്കം . വിളവ് കിട്ടിത്തുടങ്ങിയതോടെ  പിന്നീട് അത് ഹരമായി  മാറി .

വീട്ടിലെ ആവശ്യത്തിന് പുറമേ സമീപത്തെ കടകളിലും നിതിന്‍ പച്ചക്കറികള്‍ വില്‍പ്പന നടത്താറുണ്ട് .  അച്ഛന്‍ ഡേവിസും അമ്മ ലിസമ്മയും സഹായത്തിനായി ഒപ്പമുണ്ട് .  പ്ലസ് റ്റു വിദ്യാഭ്യാസമുള്ള നിതിന് കൃഷിയോടുള്ള താല്പര്യം മനസ്സിലാക്കാക്കിയ മേലഡൂര്‍ ഉണ്ണിമിശിഹാ  ദേവാലയത്തിലെ  വികാരിമാര്‍ അവന് വേണ്ട സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കി .

അന്നമനട കൃഷി ഭവന്‍ ,  വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനം സ്റ്റോര്‍ ജീവനക്കാര്‍  , മാള വലിയപറമ്പ്  സ്‌നേഹഗിരി  മിത്രാലയ സ്പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍ , കീഴടൂര്‍ ഭഗവതി ക്ഷേത്രം ഭാരവാഹികള്‍  തുടങ്ങി നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും നിതിന്റെ വളര്‍ച്ചയില്‍ പങ്കാളികളാണ് .

കൃഷിക്കാരന്‍ എന്നതില്‍ ഒതുങ്ങുന്നില്ല നിതിന്റെ കഴിവുകള്‍ .സ്‌പോട്‌സിലും സിനിമയിലും നിതിന്‍ കഴിവ് തെളിയിച്ചിട്ടുണ്ട് . നല്ല ഒരു കൃഷിക്കാരനും സിനിമ നടനും ആകണമെന്നാണ് നിതിന്റെ ആഗ്രഹം .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories