ഇടുക്കി നെടുങ്കണ്ടത്ത് വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു.അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഡൽഹി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 100 അടിയിൽ അധികം താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. മൂന്നാർ സന്ദർശനശേഷം തേക്കടിയിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. പരിക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജ്യം ദുഃഖിക്കുമ്പോള്‍ രാഷ്ട്രീയ അജണ്ട നിറവേറ്റാനുള്ള തിരക്കിലാണ് കോണ്‍ഗ്രസ്;ജെ.പി നദ്ദ
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി. മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ രാഷ്ട്രീയ അജണ്ട നിറവേറ്റാനുള്ള തിരക്കിലാണ് കോണ്‍ഗ്രസ് എന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ രാജ്യത്തെ ഒരു നേതാവിനെയും ബഹുമാനിക്കുകയോ അവരോട് നീതി കാണിക്കുകയോ ഗാന്ധി കുടുംബം ആരാധിക്കുകയോ ചെയ്തിട്ടില്ല.കോണ്‍ഗ്രസിന്റെ ചരിത്രപരമായ പാപങ്ങള്‍ രാജ്യം പൊറുക്കില്ലെന്നും നദ്ദ പറഞ്ഞു.