കോഴിക്കോട്: സ്വകാര്യബസ് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമാണ് അപകടം. അപകടത്തില്‍ ബസ് യാത്രികരായ 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടേയും നില ഗുരുതരമല്ല. അതേസമയം സാരമായി പരുക്കേറ്റ ബൈക്ക് യാത്രികന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പറമ്പില്‍ ബസാറിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം എതിര്‍ദിശയിലേയ്ക്ക് തിരിഞ്ഞ ബസ് മറിയുകയായിരുന്നു. ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.