Share this Article
ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ രണ്ടരപ്പവൻ പാദസരം മോഷ്ടിച്ചു; മോഷണം ഗ്രിൽസിന്റെ പൂട്ടുതകർത്ത്
വെബ് ടീം
posted on 29-06-2024
1 min read
stole-the-sleeping-womans-anklet

മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ രണ്ടരപ്പവൻ പാദസരം മോഷ്ടിച്ചു. കുറൂൽ സ്വദേശി ഒ.പി സൈതലവിയുടെ വീടിന്റെ പൂട്ട് തകർത്താണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം.

വീടിന്റെ പുറകിലെ ഗ്രിൽസിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. മുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന മകൾ ഫൗസിയയുടെ രണ്ടര പവന്റെ പാദസരമാണ് കവർന്നത്. ഇതിനിടെ യുവതി ഉണർന്നു ബഹളം വെച്ചപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

വീട്ടിൽ സിസിടിവി ക്യാമറ ഉണ്ടെങ്കിലും മുകളിലേക്ക് തിരിച്ചു വെച്ചനിലയിലാണ്. അതിനാൽ ദൃശ്യങ്ങൾ അവ്യക്തമാണ്. രണ്ട് പേർ ചേർന്നാണ് മോഷണം നടത്തിയത് എന്നാണ് സൂചന. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories