Share this Article
ഇരിട്ടി മലയോരമേഖലയിൽ ബസ്സിന്റെ വളയം പിടിച്ച് ഒരു പെൺപുലി
sneha

കണ്ണൂര്‍ ഇരിട്ടിയില്‍ ബസ്സിന്റെ വളയം പിടിച്ച് ശ്രദ്ധേയയാവുകയാണ് സ്‌നേഹ.ബസ് ഓടിക്കാനുള്ള കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമാണ് സ്‌നേഹയെ ബസ് ഡ്രൈവറുടെ സീറ്റ് വരെ എത്തിച്ചത്.

ആറളം - കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന കെ സി എം ബസിന്റെ വളയം സ്‌നേഹയുടെ കൈയ്യില്‍ ഭദ്രമാണ്.ഇരിട്ടി ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ വനിത ബസ് ഓടിക്കുന്നതും ആദ്യമായിട്ടായിരിക്കാം.

നിറയെ ആളുകളുള്ള ബസില്‍ അതൊന്നും വകവയ്ക്കാതെ ബസ് ഓടിക്കുന്ന സ്‌നേഹ യാത്രക്കാരിലും കൗതുകമായി.ഏച്ചൂര്‍ വലിയന്നൂര്‍ സ്വദേശിയാണ് സ്‌നേഹ.ജോലിക്കിടയിലുള്ള ഒഴിവ് ദിവസങ്ങളിലാണ് സ്‌നേഹ ഡ്രൈവറായി എത്തുന്നത്.

കണ്ണൂര്‍ ഇരട്ടി ആറളം ചെടികുളം റൂട്ടില്‍ കെ സി എം ബസ് സര്‍വീസ് നടത്തുന്നത് 35 വര്‍ഷത്തിലധികമായി.ഇതിനിടയില്‍ നാട്ടുകാരുടെ സ്‌നേഹാദരം  ബസ് ജീവനക്കാര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.അതിനിടയിലാണ് കെ സി എമ്മിന്റെ വനിത ഡ്രൈവറായി സ്‌നേഹയും എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories