Share this Article
image
തിരുവനന്തപുരത്ത് വീടിന് നേരെ അയല്‍വാസിയുടെ ആക്രമണം

Neighbor's attack on house in Thiruvananthapuram

തിരുവനന്തപുരത്ത് വീടിന് നേരെ അയല്‍വാസിയുടെ ആക്രമണം. പൂവച്ചല്‍ സ്വദേശി പ്രദീപിന്റെ വീടിന് നേരെയാണ് അയല്‍വാസി ബാബുരാജിന്റെ ആക്രമണം. വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍. കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കല്ലേറില്‍ പ്രദീപിന്റെ ബൈക്ക് തകര്‍ന്നു. കുടിവെള്ളം എടുക്കാനായി കിണറ്റില്‍ ഇട്ടിരുന്ന മോട്ടോറിന്റെ വയറും കയറും  വെട്ടുകത്തിക്ക് വെട്ടിമുറിച്ചിട്ടെന്നും പരാതിയില്‍ പറയുന്നു. വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍. പൂവച്ചല്‍ കുറകോണം സ്വദേശിയായ രജ്ഞിത്ത് എന്നയാളെ സഹായിച്ചതാണ് വൈരാഗ്യത്തിന് കാരണം.

രജ്ഞിത്തിനെ കഴിഞ്ഞദിവസം  ബാബുരാജ് മര്‍ദ്ദിച്ചിരുന്നു. ബൈക്ക് കൊണ്ട് ഭാര്യയെ ഇടിച്ചിടാനും ശ്രമിച്ചിരുന്നു. ഈ സംഭവം പൊലീസ് കേസായതോടെ പൊലീസ് സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ സമയം, അയല്‍വാസിയായ പ്രദീപും ഇയാള്‍ക്കെതിരെ പരാതി എഴുതി നല്‍കി. ഇതിനുപിന്നാലെയാണ് പ്രദീപിന്റെ വീടിനുനേരെ ആക്രമണം ഉണ്ടായത്.

സിസിടിവിയും നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ആണ് കാട്ടാക്കട പേലീസ് സ്റ്റേഷനില്‍ ഉള്ളത്. കോവിഡ് കാലം മുതല്‍ വീട്ടിനുള്ളില്‍ വ്യാജമദ്യം നിര്‍മ്മിച്ചതിന് ജയില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തില്‍ ഇറങ്ങിയ ആളു കൂടിയാണ്.സഹോദി ഭര്‍ത്താവിനെ കൈ അടിച്ചൊടിച്ച കേസിലും വിചാരണ നേരിടുന്നു എന്നാണ് പോലീസ് പറയുന്നത്. കാട്ടാക്കട പോലീസ് കേസ് എടുത്തു ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories