Share this Article
ക്ഷേത്രക്കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു
വെബ് ടീം
posted on 24-05-2024
1 min read
student-drowned

കോഴിക്കോട്: ആഴ്ചവട്ടം ശിവക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.ദ്വാരകയിൽ ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് ക്ഷേത്രക്കുളത്തില്‍മുങ്ങി മരിച്ചത്. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മറ്റുകുട്ടികൾക്കൊപ്പം കുളത്തിൽ കളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപെ മരണപ്പെട്ടു.

അതേസമയം  മാത്തോട്ടം കുത്തുകല്ലില്‍ കനാലില്‍ വീണ് വയോധികയും മരിച്ചു. മേനത്ത് രാധയാണ് കനാലില്‍ വീണ് മരിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories