തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ നവവധു മരിച്ചനിലയില്‍. പാലോട് ഇളവട്ടത്ത് ആണ് സംഭവം. കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയാണ് മരിച്ചത്. 25 വയസായിരുന്നു. കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിമരിച്ചനിലയിലാണ്.
ഭക്ഷണം കഴിക്കാനായി അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കാണുന്നത്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ. അസ്വഭാവിക മരണത്തിനു പാലോട് പോലീസ് കേസെടുത്തു. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ.