Share this Article
മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
വെബ് ടീം
posted on 28-10-2024
17 min read
cm escort vechicle accident

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടമുണ്ടായത്. സ്‌കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ മുന്നിലെ വാഹനം ബ്രേക്ക് ചവിട്ടിയപ്പോൾ പിന്നാലെ വന്ന എക്സോർട്ട് വാഹനങ്ങൾ ഓരോന്നായി ഇടിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ യാത്രക്കാരി എം.സി. റോഡില്‍നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകാനായി തിരിയുകയായിരുന്നു. ഈ സമയം മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം സ്‌കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണം.റോഡിൽ നിന്ന് പെട്ടെന്ന് തിരിഞ്ഞ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ മുന്നിൽ പോയ എസ്‌കോർട്ട് വാഹനം സഡൻ ബ്രേക്ക് ചെയ്‌ത്‌ നിർത്തുകയും പിന്നാലെ വന്ന വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി ഇടിക്കുകയുമായിരുന്നു. രണ്ട് പൊലീസ് വാഹനങ്ങളും ഒപ്പമുണ്ടായിരുന്ന ആംബുലൻസുമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories