ഇടുക്കി ആനയിറങ്കല്‍ നിവാസികള്‍ക്ക് ഇത് ചാകര കാലമാണ്. അണകെട്ടിലെ വെള്ളം കുറഞ്ഞതോടെ നിരവധി, നാട്ടുകാരാണ് മീന്‍ പിടിയ്്ക്കുന്നതിനായി ഡാമിലേയ്ക്ക് എത്തുന്നത്. ഏവര്‍ക്കും ആവശ്യത്തിന് ശേഖരിയ്ക്കാനുള്ള മത്സ്യ സമ്പത്തും ഇവിടുണ്ട്.
പൊന്‍മുടി ഡാമിലെ വെള്ളം ക്രമപെടുത്താനാായി വേനല്‍കാലത്താണ് ആനയിറങ്കല്‍ ജലാശയം തുറന്ന് വിടുക. ജലാശയത്തിലെ വെള്ളം ഏകദേശം പൂര്‍ണ്ണമായും പന്നിയാര്‍ പുഴയിലൂടെ ഒഴുക്കും. വെള്ളം താഴുന്നതോടെ നാട്ടുകാര്‍ക്ക് ചാകര കാലമാണ്.
ചൂണ്ടയിട്ടും വല വീശിയും മീന്‍ പിടിയ്ക്കുന്നതിനായി നിരവധി ആളുകളാണ് ദിവസേന ഇവിടെ എത്തുന്നത്. മേഖലയിലെ ഗോത്ര ജനതയുടെ വേനല്‍കാലത്തെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് മീന്‍ പിടുത്തം
കട്‌ല, രോഹു.സിലോപി.ആഫ്രിക്കൻ മുഷി .ഗോള്‍ഡ് ഫിഷ്. തുടങ്ങിയ ശുദ്ധ ജല മത്സ്യങ്ങള്‍ യഥേഷ്ടം ആനയിറങ്കലില്‍ ഉണ്ട്. ഫിഷറീസ് വകുപ്പ്, കൃത്യമായ ഇടവേളകളില്‍ അണകെട്ടില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിയ്ക്കാറുണ്ട്.