ലഹരിയ്‌ക്കെതിരെ മലപ്പുറം പോത്തനൂര്‍ വാസികളുടെ കൂട്ടപ്രയത്‌നത്തിന്റെ ഫലമായ ഷോര്‍ട്ട് ഫിലിം പഞ്ചാരമിഠായിക്ക് സൗത്ത് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പുരസ്‌കാരം. ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി ചിത്രത്തിന്റെ സംവിധായകന്‍ ജാഫര്‍ കുറ്റിപ്പുറത്തെ തെരഞ്ഞെടുത്തു.
ക്രിയേറ്റിവ് ഫിലിം ലാബിന്റെ ബാനറില്‍ ഫാറൂഖ് മുല്ലപ്പൂ കഥയും തിരക്കഥയും സംഭാഷണവും എഴുതി ബാലസംഘം പോത്തനൂര്‍ ഈസ്റ്റ് യൂണിറ്റ് നിര്‍മ്മിച്ച പഞ്ചാരമിഠായി ഷോര്‍ട്ട് ഫിലിമിലൂടെ നിര്‍മാതാക്കള്‍ക്ക് ലഹരി സൃഷ്ടിക്കുന്ന വിപത്ത് ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചു.
മികച്ച രീതിയില്‍ ചിത്രീകരിച്ച ചിത്രം ഏറെ ജനശ്രദ്ധ നേടിയെന്നതും സംവിധായകന് ലഭിച്ച അംഗീകാരത്തിലൂടെ വ്യക്തമാകുന്നു.
തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വെച്ച് നടന്ന പ്രൗഡ ഗഭീരമായ സദസ്സില്‍ കേരളത്തിന്റെ ആര്‍ക്കിയോളജിക്കല്‍ വിഭാഗം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്നും ജാഫര്‍ കുറ്റിപ്പുറം പുരസ്‌കാരം ഏറ്റുവാങ്ങി.
പോത്തനൂരിലേ ബാലസംഘം പ്രവര്‍ത്തകരായ 50 ഓളം കുട്ടികളാണ് പഞ്ചാരമിഠായിയില്‍ അഭിനയിച്ചിട്ടുള്ളത്.