കൊച്ചി: മാവോയിസ്റ്റ് പ്രവർത്തകൻ കൊച്ചിയിൽ പിടിയിൽ. വയനാട് സ്വദേശിയായ മനോജാണ് അറസ്റ്റിലായത് എന്നാണ് പ്രാഥമിക വിവരം. ഭീകര വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഘടനാപ്രവർത്തനത്തിന് പണം വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ എത്തിയത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.