Share this Article
നടൻ ഉല്ലാസ് പന്തളം വിവാഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യ
വെബ് ടീം
posted on 10-08-2024
1 min read
ullas-pandalam-weds-divya-ceremony

സാലിഗ്രാം: നടൻ ഉല്ലാസ് പന്തളം വിവാഹിതനായി.  മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഉല്ലാസിന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഉല്ലാസിനു രണ്ട് ആൺമക്കളുണ്ട്. ഇന്ദുജിത്തും സൂര്യജിത്തും.

ചാനൽ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. തന്റെ കൗണ്ടറുകള്‍ കൊണ്ടും വ്യത്യസ്തമായ ശരീരഭാഷകൊണ്ടും നടന് ആരാധകരും ഏറെ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories