ഗുജറാത്തിന്റെ തനത് ആചാരാനുഷ്ഠാനങ്ങളുടെ മൂന്നാറിൽ ഗുജറാത്തി വിവാഹം നടന്നു.വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുക എന്ന് ലക്ഷ്യത്തോടെയാണ് ഡെസ്റ്റിനേഷൻ വെഡിങ് ഇടുക്കി മൂന്നാർ ചിത്രപുരത്തെ മൂന്നാർ പാലസിൽ വച്ച് നടന്നത്. മൂന്നു ദിവസങ്ങളിലായി നടന്ന വിവാഹ ചടങ്ങിൽ 300 പേരാണ് പങ്കെടുത്തത്.
ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കിടയിൽ ഏറെ പ്രിയപ്പെട്ട ഒരു ട്രെൻഡാണ് ഏറ്റവും പ്രിയപ്പെട്ടവർക്ക് ഒപ്പം നല്ലൊരു ടൂറിസം ഡെസ്റ്റിനേഷനിൽ ആഘോഷമായ ഒരു വിവാഹം.ഹൽദി സംഗീത് എന്നിങ്ങനെയുള്ള അടുപ്പമുള്ള ചടങ്ങുകളോട് കൂടിയാണ് രണ്ട് കുടുംബങ്ങളുടെ ഒത്തുചേരൽ.വരനെ കുതിര പുറത്തു കയറ്റി വാധ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് വിവാഹപ്പന്തലിലേക്ക് എത്തിച്ചത്.
മൂന്നാറിലെ രണ്ടാമത്തെ ഡെസ്റ്റിനേഷൻ വെഡിങ് ആണ് ചിത്രപുരത്തെ മൂന്നാർ ഗോൾഡൻ പാലസിൽ നടന്നത്. മൂന്നു ദിവസങ്ങളിലായി നടന്ന വിവാഹ ചടങ്ങിൽ മുന്നൂറോളം പേർ പങ്കെടുത്തു.ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവെകുവാനാണ് പുതിയ പദ്ധതികളിൽ ഒന്നായി ഡെസ്റ്റിനേഷൻ വെഡിങ്ങിനും തുടക്കം കുറിച്ചിരിക്കുന്നത്.