Share this Article
image
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ നടപടി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Action on Garbage Problem in Amayizhanchan ; Suspension of Health Inspector

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ ഗണേശിനെ സസ്പെൻഡ് ചെയ്ത് നഗരസഭ. നടപടി കോർപ്പറേഷന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ കെ ഗണേശ് വരുത്തിയത് ഗുരുതര വീഴ്ച്ചയെന്ന് കണ്ടെത്തൽ..

ആമയിഞ്ചാൻ തോട് കടന്നുപോകുന്ന രാജാജി നഗർ, പാളയം,  തമ്പാനൂർ പ്രദേശങ്ങളുടെ ചുമതല ഹെൽത്ത് ഇൻസ്പെക്ടർ കെ ഗണേശിനായിരുന്നു. കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കം ചെയ്യൽ, സ്വകാര്യസ്ഥാപനങ്ങൾ ഉൾപ്പെടെ മാലിന്യം തള്ളാനെത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ചുമതലകളിൽ വീഴ്ച വരുത്തിയതിനാണ് ഗണേഷ്നെതിരെ നഗരസഭ നടപടി സ്വീകരിച്ചത്.

ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയത്.  തോട്ടിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിൽ കെ ഗണേശിന് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് ആര്യ രാജേന്ദ്രൻ സമർപ്പിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ആമയിഴഞ്ചാൻ തോടിലേക്ക് കക്കൂസ് മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിലും ഗണെഷിന്റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആമയിഴഞ്ചാൻ തോടിൽ വീണ് ശുചീകരണ തൊഴിലാളി മരണപ്പെട്ടതിന് ശേഷം മാലിന്യസംസ്‌കരണത്തിൽ കർശന നിയന്ത്രണമാണ് നഗരസഭ സ്വീകരിക്കുന്നത്. ഇതിനോടകം മാലിന്യം തള്ളാനെത്തിയ വാഹനങ്ങൾ അടക്കം പിടികൂടി പിഴയിടുകയും തോടിലേക്ക് മാലിന്യം ഒഴുക്കിവിട്ട സ്വകാര്യസ്ഥാപനങ്ങൾക്ക് എതിരെ നടപടിയെടുക്കുകയും ചെയ്തു…

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories