കണ്ണൂര്‍ വളപ്പട്ടണത്തെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്‌റഫിന്റെ അയല്‍വാസിയായ ലിജീഷാണ് പിടിയിലായത്. മോഷണം പോയ പണവും സ്വര്‍ണവും പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
അതേസമയം പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞമാസം 20നായിരുന്നു അരിവ്യാപാരിയായ അഷറഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവനും ലോക്കര്‍ തകര്‍ത്ത് മോഷ്ടിച്ചത്.