Share this Article
കണ്ണൂർ സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു
വെബ് ടീം
posted on 11-06-2024
1 min read
woman-from-kannur-fell-into-the-sea-in-australia-and-died

കണ്ണൂർ നടാൽ സ്വദേശിനിയായ യുവതി ഓസ്ട്രേലിയയിലെ കടലിൽ വീണ് മരിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ് ഹാഷിമിൻ്റെ മകൾ മർവ ഹാഷിമാണ് മരിച്ചത്. സൗത്ത് സിഡ്നിയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. ബന്ധുക്കൾക്കൊപ്പം കടപ്പുറത്ത് എത്തിയ മർവ തിരയിൽപ്പെടുകയായിരുന്നു.

മർവയടക്കം മൂന്നു പേർ അബദ്ധത്തിൽ കടലിൽ വീഴുകയായിരുന്നു. രക്ഷപ്പെട്ട യുവതി വിവരം അറിയിച്ചപ്പോൾ പൊലീസിന്റെ ഹെലികോപ്റ്റർ രക്ഷാ സംഘമാണ് അപകടത്തിൽപ്പെട്ട ഇരുവരെയും കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രക്ഷപ്പെട്ട യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കെഎംസിസി സ്‌ഥാപക നേതാവ് സി ഹാഷിമിൻ്റെയും കണ്ണൂർ കോർപറേഷനിലെ കൗൺസിലർ ഫിറോസ ഹാഷിമിൻ്റെ

യും മകളാണ് മർവ ഹാഷിം. ഭർത്താവ്: ഡോ. സിറാജുദ്ദീൻ മക്കൾ: ഹംദാൻ, സൽമാൻ. വഫ, സഹോദരങ്ങൾ: ഹുദ, ആദി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories