Share this Article
Union Budget
മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജർ വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേ മണലിൽ താണു
The dredger hit the embankment at Mudalpozhi

മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ആവിഷ്ക്കാർ ക്രിസ്റ്റൽ എന്ന ഡ്രഡ്ജർ വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേ മണലിൽ താണു. തുമ്പ തീരത്തിനടുത്ത് ആണ് ഡ്രഡ്ജർ  മണ്ണിൽ താഴ്ന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ഡ്രഡ്ജർ വിഴിഞ്ഞത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോയത്. ഒക്ടോബർ 12ന് മുതലപ്പൊഴിയിൽ ഡ്രഡ്ജർ പുലിമുട്ടിലിടിച്ച് കയറിയിരുന്നു. തുടർന്ന് അറ്റകുറ്റപ്പണിക്ക് ശേഷം ഇന്നലെ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുമ്പോഴാണ് മണ്ണിൽ താഴ്ന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories