Share this Article
image
അങ്കമാലിയില്‍ ഒരു കുടുംബത്തിലെ 2 പേര്‍ ജീവനൊടുക്കിയ നിലയില്‍
2 members of a family committed suicide in Angamaly

അങ്കമാലി പുളിയനത്ത് ഒരു കുടുംബത്തിലെ 2 പേര്‍ സ്വയം ജീവനൊടുക്കി. അങ്കമാലി സ്വദേശി സനല്‍, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ടു മക്കളെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു.

വെള്ളിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. സനല്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സുമിയുടെ മൃതദേഹം പൊള്ളലേറ്റ നിലയില്‍ മുറിക്കുള്ളിലാണ് കാണപ്പെട്ടത്. ഭര്‍ത്താവ് സനല്‍ തൂങ്ങിമരിച്ചതിന് തുടര്‍ന്ന് ഭാര്യ അടുക്കളയില്‍ കയറി പാചകവാതക സിലിണ്ടറിന്റെ പൈപ്പ് തുറന്നിട്ടാണ് തീ കൊളുത്തിയിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കുടുംബ പ്രശ്‌നങ്ങളും കുടുംബ ബാധ്യതയുമാണ് മരണത്തിന് പിന്നിലെന്ന് അങ്കമാലി പോലീസ് അറിയിച്ചു. ഇത് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

തീപിടുത്തത്തില്‍ പന്ത്രണ്ടും, ആറും വയസ്സുള്ള ഇവരുടെ കുട്ടികള്‍ക്കാണ് പൊള്ളലേറ്റിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ രണ്ട് മക്കളെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories