Share this Article
കണ്ണൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്
വെബ് ടീം
posted on 17-06-2023
1 min read
pedestrian hit by bus

കണ്ണൂർ പയ്യാവൂരിൽ സ്വകാര്യ ബസ് കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ പൊന്നുംപറമ്പ് സ്വദേശി ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെെകീട്ട് 6.30-നാണ് സംഭവം.

ഇരിട്ടിയിൽ നിന്ന് പയ്യാവൂരിലേക്ക് അമിതവേ​ഗത്തിൽ വരികയായിരുന്ന ബസ്സാണ് ഇടിച്ചത്. എതിർദിശയിൽ നടന്നു വരികയായിരുന്ന ബാലകൃഷ്ണനെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഡ്രെെവർക്കെതിരെ പയ്യാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ് പോലീസ് പിടിച്ചെടുത്തതായാണ് വിവരം. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories