കന്യാകുമാരി വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി ഡൽഹിയിലേക്ക് മടങ്ങും. 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിന് ശേഷം തിരുവള്ളുവരുടെ പൂർണകായ പ്രതിമയും സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി മടങ്ങുക.
2000ൽ അധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. 2019ലും തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി ധ്യാനമിരുന്നിരുന്നു. കേദാർനാഥിലെ രുദ്ര ഗുഹയിലായിരുന്നു 17 മണിക്കൂർ നീണ്ട ധ്യാനം.