തൃശൂര്‍ പുറനാട്ടുകരയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അടാട്ട് ഉടലക്കാവ് സ്വദേശി ശ്രീഹരി ആണ് മരിച്ചത്. അച്ഛനോടൊപ്പം പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
കുളിക്കുന്നതിടയില്‍ ശ്രീഹരിയെ കാണാതായതോടെ അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. തൃശ്ശൂര്‍ അഗ്നിശമന സേനയുടെ സ്‌കൂബ അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.