Share this Article
ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തുന്നതിനിടെ യുവാവ് പിടിയിൽ
Defendant

ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തുന്നതിനിടെ പോലീസ് പട്രോളിംഗ് സംഘത്തിന് മുന്‍പില്‍ എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി മുക്കാലേക്കര്‍ സ്വദേശി ജസ്റ്റിനാണ് അടിമാലി പോലീസിന്റെ പിടിയിലായത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഓട്ടോറിക്ഷ മോഷ്ടിച്ച് കടത്തുന്നതിനിടെ പോലീസ് പട്രോളിംങ്ങ് സംഘത്തിന് മുന്‍പില്‍ എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുക്കാലേക്കര്‍ സ്വദേശി ജസ്റ്റിനാണ് അടിമാലി പോലീസിന്റെ പിടിയിലായത്.അടിമാലി സബ് ഇന്‍സ്‌പെക്ടര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി മുക്കാലേക്കര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പടിക്കപ്പ് സ്വദേശിയുടെ ഓട്ടോറിക്ഷയാണ് പ്രതി മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. ഓട്ടോറിക്ഷയുമായി ടൗണിലേക്ക് വരുന്നതിനിടെ പ്രതി പോലീസ് പട്രോളിംഗ് സംഘത്തിന് മുമ്പില്‍പ്പെട്ടു.

സംശയകരമായ സാഹചര്യത്തില്‍ കണ്ടതോടെ ഇയാളെ ചോദ്യം ചെയ്തു.ഇതോടെ ഓട്ടോറിക്ഷ മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഓട്ടോറിക്ഷ ഉടമ അടിമാലി പോലീസ് സ്റ്റേഷനില്‍ വാഹനം കാണാനില്ലെന്ന് പരാതിയുമായി എത്തി. അപ്പോള്‍ പോലീസ് വിവരം അറിയിച്ചതോടെയാണ് മോഷണം പോയ വാഹനം തിരികെ കിട്ടിയതായി വാഹന ഉടമ അറിയുന്നത്.അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories