Share this Article
അധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കി; സംഭവം കൊല്ലത്ത്
വെബ് ടീം
posted on 25-11-2024
1 min read
TEACHER

കൊല്ലം: അധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കിയെന്ന് റിപ്പോർട്ട്. കൊല്ലം കടയ്ക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. കൊല്ലം കടയ്ക്കൽ ഗവണ്‍മെന്‍റ് യുപി എസ്കൂളിലെ അധ്യാപികയായ ശ്രീജ (35) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം.

ശ്രീജയുടെ ഭര്‍ത്താവ് രാഗേഷ് വിദേശത്താണ്. ഭര്‍ത്താവുമായി ശ്രീജ പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുളത്തിൽ ചാടിയ ഉടൻ തന്നെ പുറത്തെടുത്തെടുത്തിട്ടും യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫയര്‍ഫോഴ്സാണ് കുളത്തിൽ നിന്ന് യുവതിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും. മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories