മൂന്നാര്‍ ഇക്കാ നഗറില്‍ അനധികൃത നിര്‍മ്മാണം നടത്തി വന്നിരുന്ന മൂന്നു നില കെട്ടിടം സര്‍ക്കാര്‍ ഏറ്റെടുത്തു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കെട്ടിടം ഏറ്റെടുത്തത്. നിര്‍മ്മാണം നടത്തിയവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഒരു മാസത്തെ സാവകാശം നല്‍കി.