Share this Article
കാറിന് മുകളിലേക്ക് വന്‍മരം കടപുഴകി വീണ് സ്ത്രീ മരിച്ചു; ഭര്‍ത്താവിന് പരിക്ക്‌
വെബ് ടീം
posted on 16-07-2024
1 min read
/huge-tree-fell-on-top-of-the-car

തിരുവനന്തപുരം: മരം കാറിന് മുകളിലേക്ക് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.പേരൂര്‍ക്കട വാഴയിലയില്‍ ആണ് അപകടം.

യുവതിക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് കാര്യമായി പരിക്കുണ്ടായിരുന്നില്ല. മരം വീണപ്പോള്‍ തന്നെ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പേരൂര്‍ക്കട- വഴയില റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories