തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടക്കോവിലകത്ത് തീപ്പിടുത്തത്തില്‍ പുരാവസ്തുക്കളായ താളിയോലകള്‍ കത്തിനശിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള താളിയോലകളാണ് കത്തിനശിച്ചത്. വട്ടെഴുത്തിലുള്ള താളിയോലകളുടെ ഉള്ളടക്കം തിരിച്ചറിയാനായിരുന്നില്ല. പുരാതന ലിപിയിലെഴുതിയ താളിയോലകള്‍ വായിച്ചെടുക്കാന്‍ വിദഗ്ദ്ധരുടെ സഹായം തേടാനുള്ള ഒരുക്കത്തിലായിരുന്നു കോവിലകം അധികൃതര്‍. കോവിലകത്തിന്റെ മച്ചിന്‍ പുറത്ത് സൂക്ഷിച്ചിരുന്ന താളിയോലകള്‍ ഒന്നടങ്കം കത്തിനശിക്കുകയായിരുന്നു. തീപ്പിടുത്തത്തില്‍ കോവിലകത്തിന്റെ മേല്‍ക്കൂരയ്ക്കും കേടുപാട് സംഭവിച്ചു