കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. തെരുവ് നായ്ക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന നിലപാടിനെതിരെയാണ് ഭീഷണി. മൃഗ സ്നേഹികളുടെ ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം ഇട്ടത്.