ഇടുക്കി ഗ്യാപ് റോഡിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ് ചെയ്തു .ബൈസണ് വാലി സ്വദേശി ഋതു കൃഷ്ണന്റെ ലൈസൻസ് ആണ് ഇടുക്കി ഇൻഫോഴ്‌സ്മെന്റ് ആർ ടി ഓ ഒരു വർഷത്തേക്ക് സസ്പന്റ് ചെയ്തത്.ഡ്രൈവറോടും സഹയാത്രികരോടും കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ ശുജീകരിയ്ക്കാനും നിർദേശം .
ജൂൺ രണ്ടിനാണ് ഋതു കൃഷ്ണയും സുഹൃത്തുക്കളും മൂന്നാർ ഗ്യാപ് റോഡിൽ കൂടി അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. അതി വേഗതയിൽ പോകുന്ന വാഹനതിന്റെ വിൻഡോ യിലൂടെ യുവാവും യുവതിയും തലയും ശരീരവും പുറത്തേയ്ക് ഇട്ടാണ് സഹസീക യാത്ര നടത്തിയത് .
മറ്റ് വാഹനങ്ങൾക് തടസം സൃഷ്ടിച്ചായിരുന്നു യാത്ര. തുടർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപിയ്ക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽ പെട്ടത്തോടെയാണ് ഇടുക്കി എൻഫോഴ്‌സ്മെന്റ് ആർ ടി ഓ നടപടി സ്വീകരിച്ചത്.
ഡ്രൈവറോടും സഹയാത്രികരോടും കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ ശുജീകരിയ്ക്കാനും.കൂടാതെ വാഹന വകുപ്പിൻ്റെ മൂന്ന് ദിവസത്തെ ഡ്രൈവർ റിഫ്രഷ്മെൻ്റ് ക്ലാസിൽ പങ്കെടുക്കാനും നിർദ്ദേശം നൽകി. സംഭവത്തിൽ ശാന്തൻപാറ പോലീസും ഡ്രൈവർക്കും സഹയത്രികർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്.