കാസർഗോഡ് , പൂച്ചക്കാട്ടെ എംസി ഗഫൂർ ഹാജിയുടെ കൊലപാതകം,തെളിവെടുപ്പിനിടെപ്രതികൾക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റം.ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് ജിന്നുമ്മഉൾപ്പെടെ നാലു പ്രതികളെയും തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് ജീപ്പിൽ കയറ്റിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വൻ പൊലീസ് സന്നഹത്തോടെ ആയിരുന്നുനാലു പ്രതികളെയും ഗഫൂർ ഹാജിയുടെ പൂച്ചക്കാട്ടെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. പ്രതികൾക്ക് എതിരെ ആക്രോശവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തി.
വളരെ പണിപ്പെട്ടാണ് പോലീസ് പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാക്കിയത്. 2023 ഏപ്രിൽ 14നാണ് പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.18 മാസങ്ങൾക്ക് ശേഷമാണ് സ്വാഭാവിക മരണം കൊലപാതകം എന്ന് കണ്ടെത്തിയത്.
സ്വർണ്ണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് ഗഫൂർ ഹാജിയിൽ നിന്ന് ഷമീമ എന്ന ജിന്നുമ്മ 600 പവനോളം സ്വർണ്ണംകൈക്കലാക്കിയിരുന്നു.തട്ടിപ്പ് മനസ്സിലാക്കിയ ഗഫൂർ സ്വർണ്ണം തിരിച്ച് ചോദിച്ചതോടെയാണ്സംഘം കൊലപാതകത്തിന് ആസൂത്രണം ചെയ്തത്.
വീണ്ടുമൊരു മന്ത്രവാദം നടത്തുവാൻ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഗഫൂർ ഹാജിയുടെ വീട്ടിലെത്തിയ സംഘംകൊലപാതകം നടത്തുകയായിരുന്നു.