തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ ബിജെപി പ്രവർത്തകനായ രണ്‍ദീപ് എന്നയാളെ മാരകായുധങ്ങളുമായി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ഇല്ലത്ത് താഴ മണോളിക്കാവ് സ്വദേശിയായ രണ്‍ദീപിൽ നിന്നും വടിവാളുകളും എസ് മോഡൽ കത്തിയും പോലീസ് പിടിച്ചെടുത്തു.
അങ്കമാലിയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് മാഹി സ്വദേശിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്‍ദീപിന്റെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തലശ്ശേരി പോലീസിന്റെ സഹായത്തോടെ ആലുവ പോലീസ് രണ്‍ദീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.