Share this Article
image
പാലത്തിലൂടെ നടന്നുവന്ന് ആളുകള്‍ നോക്കിനില്‍ക്കെ യുവതി കല്ലടയാറ്റില്‍ ചാടി, തെരച്ചിൽ
വെബ് ടീം
posted on 09-07-2024
1 min read
young-lady-jumps-kallada-river

പുനലൂര്‍: പാലത്തിലൂടെ നടന്നുവന്ന് ആളുകള്‍ നോക്കിനില്‍ക്കെ യുവതി കല്ലടയാറ്റില്‍ ചാടി. പുനലൂരില്‍ ചൊവ്വാഴ്ച 11 മണിയോടെയാണ് സംഭവം. സംരക്ഷിത സ്മാരകമായ തൂക്കുപാലത്തില്‍ നിന്നാണ് യുവതി ആറ്റിലേക്ക് ചാടിയത്.

തൂക്കുപാലത്തില്‍ നിന്ന് യുവതി ആറ്റിലേക്ക് ചാടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പാലത്തിലൂടെ നടന്നു വന്ന് കൈവരിയില്‍നിന്ന് ചാടുന്ന ദൃശ്യമാണ് ലഭ്യമായിട്ടുള്ളത്. ഈസമയം പാലത്തില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ഇവര്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസും അഗ്‌നിരക്ഷാസേനയും  തെരച്ചിൽ  നടത്തുകയാണ്.

ഒരാഴ്ച മുന്‍പ് പത്തനാപുരം തലവൂര്‍ സ്വദേശിയായ 56-കാരന്‍ പുനലൂർ വലിയ പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories