Share this Article
Flipkart ads
നെടുമ്പാശ്ശേരിയിൽ തീപിടുത്തം; വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് തീപിടിച്ചത്
Fire Breaks Out at Hotel Near Nedumbassery Airport

നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ വാഹനങ്ങള്‍ കത്തിനശിച്ചു. ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ അഗ്‌നിബാധയില്‍ ഒരു കാര്‍ പൂര്‍ണമായും 3 കാറുകളും 5 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല.

അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories