Share this Article
500 രൂപയുടെ വ്യാജ നോട്ടുകളുമായി ബാങ്കില്‍ നിക്ഷേപിക്കാൻ വന്ന സ്ത്രീ പിടിയില്‍
Defendant

ബാങ്കില്‍ നിക്ഷേപിക്കുന്നതിനായി കൊണ്ടുവന്ന 500 രൂപയുടെ വ്യാജ നോട്ടുകളുമായി സ്ത്രീ പിടിയില്‍. തിരുവനന്തപുരം ബീമാപളളി സ്വദേശിനി ബെര്‍ക്കത്താണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പൂന്തുറ കുമരിചന്തയ്ക്കു സമീപത്തെ എസ്.ബി.ഐ.യുടെ ശാഖയില്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച നിക്ഷേപത്തിനായി എത്തിയതായിരുന്നു ഇവര്‍.

ആദ്യ കാഴ്ച്ചയില്‍ തന്നെ നോട്ടുകള്‍ വ്യാജമാണെന്ന് മനസിലായതിനെ തുടര്‍ന്ന് നോട്ടുകള്‍ വീണ്ടും പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ അവ വ്യാജമാണെന്ന് കണ്ടെത്തി.

500 രൂപയുടെ 25 നോട്ടുകളാണ് ഇവരുടെ കയ്യില്‍ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ 28 ന് സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു ഇവര്‍.

സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന്റെ സുഹൃത്തായ പാകിസ്ഥാന്‍ സ്വദേശി സമ്മാനമായി നല്‍കിയതാണ് നോട്ടുകളെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.

ബാങ്ക് ജീവനക്കാരുടെ പരാതിയില്‍ പൊലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തുകയും, അലമാരയില്‍ സൂക്ഷിച്ചിരുന്ന 500ന്റെ ഒരുലക്ഷത്തി 80000 രൂപയുടെ നോട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തു.

ഇവ വ്യാജമല്ലെന്ന് പൂന്തുറ പൊലീസ് അറിയിച്ചു. നടപടികള്‍ക്കുശേഷം പൊലീസ് ഇവരെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories