കോഴിക്കോട് സംസ്ഥാനപാതയിൽ മിനി പിക്കപ്പ് മറിഞ്ഞ് അപകടം. നോർത്ത് കാരശ്ശേരി മാടാംപുറം വളവിലാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു.
ടയർ പൊട്ടിയതാണ് വണ്ടിയുടെ നിയന്ത്രണം വിടാൻ കാരണം. വണ്ടിയിൽ നിന്നും ഓയിൽ ചോർച്ചയും ഉണ്ടായി. അപകടത്തിൽ ആർക്കും പരിക്കില്ല.