ഇടുക്കി പള്ളിവാസലിലെ മകയിരം റിസോർട്ടിന് ലൈസൻസ് നൽകിയത് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം. 2016 ന് മുമ്പുള്ള കെട്ടിടമായതിനാൽ ഉത്തരവ് ഇത് ബാധകമല്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് മേലാണ് പള്ളിവാസൽ പഞ്ചായത്ത് ലൈസൻസ് നൽകിയത്.
സർക്കാരിനുവരെ ഹൈക്കോടതിയുടെ വിമർശനം കേൾക്കേണ്ടി വന്ന പള്ളിവാസൽ പഞ്ചായത്തിലെ പോതമേട്ടിൽ ഉള്ള മകയിരം റിസോർട്ടിന്. ഗ്രാമപഞ്ചായത്ത് ലൈസൻസ് നൽകിയത് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിൽ പ്രകാരം തന്നെയാണ്. റിസോർട്ടിനുവേണ്ടി പഞ്ചായത്ത് ലൈസൻസിനായി ഉള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് ആദ്യം നിരസിച്ചു. പിന്നീട് സ്ഥലമുടമ ജില്ലാ കളക്ടർക്ക് നേരിട്ട് അപേക്ഷ നൽകി.
അപേക്ഷയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുവാൻ ജില്ലാ കളക്ടർ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് നൽകി. ഏലപ്പുരയിടത്തിലാണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. തൊഴിലാളികൾ താമസിക്കുന്ന രണ്ട് കെട്ടിടവും മറ്റൊരു കെട്ടിടവും നിലനിൽക്കുന്നു.
ലൈസൻസ് നൽകുന്നതിന് ഈ കെട്ടിടങ്ങൾ റിസോർട്ടായി പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി വാങ്ങേണ്ടതുണ്ട്. നിർമ്മാണ നിരോധനം നിലനിൽക്കുന്നതിനാൽ എന് ഒ സി നൽകേണ്ടത് റവന്യൂ വകുപ്പാണ്. ഇതായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട്.
എന്നാൽ ഇതിന് പിന്നാലെ നിർ നിർമ്മാണ നിരോധന ഉത്തരവ് ഇറങ്ങിയ 2016 മുമ്പുള്ള കെട്ടിടങ്ങൾക്ക് ഇത് ബാധകമല്ല എന്ന് ജില്ലാ കളക്ടർ ഉത്തരവ് നൽകി. തുടർന്നാണ് ഗ്രാമപഞ്ചായത്ത് ലൈസൻസ് നൽകുന്നത്.
ഈ ഉത്തരവ് റദ് ചെയ്തുവെന്ന് സർക്കാർ കോടതിയിൽ അടക്കം വ്യക്തമാക്കുമ്പോഴും. തുടർനടപടികൾ സ്വീകരിക്കുവാനോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും പള്ളിവാസൽ പഞ്ചായത്തിന് ഒരുവിധ അറിയിപ്പും ഇതുവരെയും ലഭിച്ചിട്ടില്ല.